Site icon Fanport

ബെയ്ലിന് വീണ്ടും പരിക്ക്, റയൽ മാഡ്രിഡ് പ്രതിസന്ധിയിൽ

റയൽ മാഡ്രിഡിന്റെ ഫോർവേഡ് ഗരെത് ബെയ്ല് വീണ്ടും പരിക്കിന്റെ പിടിയിൽ. കാൽ മസിലിനാണ് ബെയ്ലിന് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. ബെയ്ല് കുറച്ച് കാലം കളത്തിന് പുറത്തായിരിക്കും എന്ന് റയൽ മാഡ്രിഡ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ഈ സീസണിൽ തപ്പി തടയുന്ന റയൽ മാഡ്രിഡിന് ഈ പരിക്ക് വലിയ തിരിച്ചടിയാകും. റയൽ കഴിഞ്ഞ മാസം ക്ലബ് ലോകകപ്പ് നേടിയപ്പോൾ ബെയ്ല് ആയിരുന്നു റയലിന്റെ പ്രധാന താരമായി മാറിയിരുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടപ്പോൾ റയലിനെ ഇനി നയിക്കുക ബെയ്ല് ആണെന്ന് ഒക്കെ വിലയിരുത്തപ്പെട്ടിരുന്നു എങ്കിലിം തുടർച്ചയായ പരിക്കുകൾ ബെയ്ലിനെ പിറകോട്ട് അടിക്കുകയാണ്. തന്റെ പതിവ് ഫോമിന്റെ അടുത്തൊന്നും ഈ സീസണിക് ബെയ്ലിന് ആയിട്ടില്ല.

Exit mobile version