ബെയിലിന്റെ പരിക്ക് ഗുരുതരം തിരുച്ചുവരവ് ഇനിയും നീളും

- Advertisement -

റയൽ മാഡ്രിഡ് വിങ്ങർ ഗാരെത് ബെയിലിന്റെ പരിക്ക് സാരമുള്ളതെന്ന് റയൽ മാഡ്രിഡ്. കാഫിനും ആങ്കിളിനും പരിക്കേറ്റ ബെയിലിന് അടുത്തൊന്നും കളത്തിലേക്ക് മടങ്ങിവരാൻ കഴിയില്ല എന്നാണ് വിവരങ്ങൾ വരുന്നത്. സാധാരണ ആറാഴ്ചയോളമാണ് ഈ പരിക്ക് ഭേദമാകാൻ എടുക്കുക എങ്കിലും അതിലും കൂടുതൽ കാലം ബെയ കളത്തിനു പുറത്തിരിക്കേണ്ടി വന്നേക്കും.

കഴിഞ്ഞ ആഴ്ച പരിക്കേറ്റ ബെയിൽ മാഡ്രിഡ് ഡെർബി അടക്കമുള്ള റയലിന്റെ പ്രധാന മത്സരങ്ങളിൽ ഉണ്ടാകില്ല എന്ന് ഇതോടെ ഉറപ്പായി. പരിക്ക് കാരണം ഈ സീസണിൽ വെറും അഞ്ച് ലീഗ് മത്സരങ്ങൾക്കെ ബെയിലിന് ഇറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ.

റയൽ മാഡ്രിഡിന്റെ അവസാന 69 മത്സരങ്ങളിൽ 40 മത്സരങ്ങളും പരിക്ക് കാരണം ബെയിലിന് നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement