റയലിന് ആശ്വസിക്കാം, ബെയ്ൽ പരിശീലനത്തിൽ തിരിച്ചെത്തി

- Advertisement -

രണ്ടു മാസത്തെ ഇടവേളക്ക് ശേഷം “ഇഞ്ചുറി പ്രോൺ” ഗാരത് ബെയ്ൽ പരിശീലനത്തിൽ തിരിച്ചെത്തി. സെപ്റ്റമ്പർ 26ന് ഡോർട്മുണ്ടിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം പരിക്ക് മൂലം കളിക്കളത്തിൽ നിന്നും വിട്ട് നിന്നിരുന്ന ഗാരത് ബെയ്ൽ ലാലിഗ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ തിരിച്ചെത്തിയതായി കോച് സിദാൻ ആണ് അറിയിച്ചത്.

“ബെയ്ൽ പരിശീലനത്തിൽ തിരിച്ചെത്തി, വേദന ഒന്നും ഇല്ലാതെ പരിശീലനം പൂർത്തിയാക്കി, അത് പോസിറ്റീവ് ഘടകം ആണ്. പക്ഷെ ബെയ്ൽ എന്നു കളിക്കും എന്നു പറയാനാവില്ല” – സിദാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡോർട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം കാഫ് ഇഞ്ചുറി മൂലം വിശ്രമത്തിൽ ആയിരുന്നു ബെയ്ൽ. എന്നാൽ ആ പരിക്ക് ബേധമായ ഉടനെ നടന്ന പരിശീലനത്തിൽ വീണ്ടും പരിക്ക് പിടികൂടിയതാണ് ബെയ്ലിന്‌ തിരിച്ചടിയായത്.

100 മില്യൻ റെക്കോർഡ് തുകക്ക് 2013ൽ ആണ് ബെയ്ൽ സ്പർസിൽ നിന്നും റയലിൽ ചേരുന്നത്. തുടർന്ന് ഇങ്ങോട്ട് അനവധി പരിക്ക് പിടികൂടിയ താരത്തിന് 2013 മുതലുള്ള റയലിന്റെ 70% മത്സരങ്ങളും നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement