“മെസ്സി ഇല്ലാ എങ്കിലും ജയിക്കാൻ കഴിയുന്ന ടീമാണ് ബാഴ്സലോണ” – ആൽബ

ബാഴ്സലോണയ്ക്ക് മെസ്സ് എന്നത് ഒരു ബോണസ് ആണ്. മെസ്സി ഉണ്ട് എങ്കിലും ബാഴ്സലോണ ഒരു പാട് മെച്ചപ്പെട്ട ടീമുമാണ് എന്നാൽ മെസ്സി ഇല്ലായെങ്കിലും വിജയിക്കാനുള്ള കഴിവ് ഞങ്ങൾക്ക് ഉണ്ട് എന്ന് ബാഴ്സലോണ താരം ജോർദി ആൽബ. അവസാന മത്സരത്തിൽ അത്ലറ്റിക്ക് ക്ലബിനോട് സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങാൻ കാരണം മെസ്സിയെ ആദ്യ ഇലവനിൽ ഇറക്കാത്തതല്ലെ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആൽബ.

മെസ്സിയല്ല കഴിഞ്ഞ കളിയിൽ ഭാഗ്യമാണ് ബാഴ്സക്ക് ഒപ്പം ഇല്ലാതിരുന്നത് എന്നും ആൽബ പറഞ്ഞു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫലം ഉണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണ അവസാന മൂന്ന് ലാലിഗ മത്സരങ്ങളിൽ നിൻ ആകെ 2 പോയന്റ് മാത്രമെ നേടിയിട്ടുള്ളൂ. വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾ നല്ല കാര്യമല്ല എന്നും ടീമിന്റെ ഘടനയിലും സമീപനത്തിലും മാറ്റം വരുത്തേണ്ടത് ഉണ്ടെന്നും സ്പാനിഷ് താരം പറഞ്ഞു.