Site icon Fanport

വിറ്റ്സൽ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തി, ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു

ബൊറൂസിയ ഡോർട്മുണ്ട് വിട്ട വിറ്റ്സൽ ഇനി ലാലിഗയിൽ. വിറ്റ്സലിനെ അത്ലറ്റിക്കോ മാഡ്രിഡ് ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കി. താരത്തിന്റെ വരവ് അത്ലറ്റിക്കോ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രീ ഏജന്റായാണ് താരം ഇപ്പോൾ സിമിയോണിയുടെ ടീമിലേക്ക് എത്തിയത്.

കഴിഞ്ഞ നാല് സീസണുകളിലും ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഒപ്പം വിറ്റ്സൽ ഉണ്ടായിരുന്നു. ചൈനീസ് ക്ലബ് ടിയാൻജിൻ ക്വാൻജിയാനിൽ നിന്ന് 2018ൽ ആണ് വിറ്റ്സൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ ചേർന്നത്. 33 കാരനായ താരം ആകെ 143 മത്സരങ്ങൾ ക്ലബിനായി കളിച്ചു, അതിൽ 39 എണ്ണം ഈ കഴിഞ്ഞ സീസണിൽ ആയിരുന്നു.

Exit mobile version