ബാഴ്‍സയുമായുള്ള ദൂരം 8 പോയന്റ്, അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം

- Advertisement -

ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സെൽറ്റ വിഗോയെ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‍സയുമായുള്ള പോയന്റ് വ്യത്യാസം എട്ടായി ചുരുക്കാൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചു. അന്റോണിന് ഗ്രീസ്മാൻ,വിറ്റോളോ, എയ്ഞ്ചേൽ കോരിയ എന്നിവരാണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോളടിച്ചത്.

ബാഴ്‌സയോടേറ്റ ഏകപക്ഷീയമായ ഒരു ഗോളിന്റെ പരാജയത്തിന് ശേഷമാണ് അത്ലറ്റിക്കോ കളത്തിലിറങ്ങുന്നത്. ടോപ്പ് സിക്‌സിലേക്കുയരാനുള്ള പ്രയത്നവുമായാണ് സെൽറ്റ വീഗൊ കളത്തിൽ ഇറങ്ങിയത്. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്രമണനിരയെ തടയാൻ അവർക്ക് സാധിച്ചില്ല. നാലാപത്തിനാലാം മിനുട്ടിൽ ഗ്രീസ്മാനിലൂടെയാണ് അത്ലറ്റിക്കോ ലീഡ് നേടിയത്. അന്പത്തിയാറാം മിനുട്ടിൽ വിറ്റോലോയും അറുപത്തിമൂന്നാം മിനുട്ടിൽ വിറ്റോലോയുടെ പകരക്കാരനായ കോരിയയും ഗോളടിച്ചു. ഈ വിജയത്തോടു കൂടി ലാ ലീഗയിൽ 64 പോയന്റുകളാണ് അത്ലറ്റിക്കോ മാഡ്രിഡിന്. 57 പോയന്റുമായി റയൽ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement