സുവാരസ് ഫോമിലേക്ക് മടങ്ങി എത്തി, ഇരട്ട ഗോളുകളുമായി അത്ലറ്റിക്കോയുടെ ഹീറോ

20201219 203525
Credit: Twitter

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് എൽചെയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ ഇന്നത്തെ വിജയം. കൊറോണ വന്നതിനു ശേഷം ഫോമില്ലാതെ ബുദ്ധിമുട്ടുക ആയിരുന്ന സുവാരസ് ഫോമിലേക്ക് തിരികെ എത്തിയതാണ് അത്ലറ്റിക്കോ മാഡ്രിഡിന് വിജയം നൽകിയത്.

ഇരട്ട ഗോളുകളാണ് സുവാരസ് ഇന്ന് നേടിയത്. 41ആം മിനുട്ടിൽ ആയിരുന്നു സുവാരസിന്റെ ആദ്യ ഗോൾ. ട്രിപ്പിയർ ആയിരുന്നു ഗോൾ ഒരുക്കിയത്. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ വീണ്ടും സുവാരസ് വല കുലുക്കി. കരാസ്കോയുടെ പാസിൽ നിന്നായിരുന്നു സുവാർസിന്റെ രണ്ടാം ഗോൾ. ഒരു പെനാൾട്ടിയിൽ നിന്ന് കോസ്റ്റ ആണ് കളിയിലെ മൂന്നാം ഗോൾ നേടിയത്. ഈ വിജയത്തോടെ 12 മത്സരങ്ങളിൽ 29 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തെത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.

Previous articleജോ ബേണ്‍സ് ടീമിന്റെ പ്രധാന അംഗം, താരം റണ്‍സ് കണ്ടെത്തിയതില്‍ സന്തോഷം
Next articleഗോവയ്ക്ക് വീണ്ടും തോൽവി, ചെന്നൈയിന് മുന്നിൽ വീണു