Site icon Fanport

ചുവപ്പ് കാർഡിന് പുറമെ ഡിയേഗോ കോസ്റ്റക്ക് കടുത്ത വിലക്കിന് സാധ്യത

ബാഴ്‌സലോണക്കെതിരായ മത്സരത്തിൽ റഫറിയെ ചീത്ത വിളിച്ചതിന് ചുവപ്പ് കാർഡ് ലഭിച്ച അത്ലറ്റികോ മാഡ്രിഡ് താരം ഡിയേഗോ കോസ്റ്റക്ക് കൂടുതൽ വിലക്കിന് സാധ്യത. റഫറിയുടെ റിപ്പോർട്ടിൽ ഡിയേഗോ കോസ്റ്റ റഫറിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ഉണ്ടായിരുന്നു. ഇതോടെയാണ് താരത്തിന് കൂടുതൽ മത്സരങ്ങളിൽ വിലക്ക് നേരിടാനുള്ള സാധ്യത വന്നത്. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അത്ലറ്റികോയെ തോൽപ്പിച്ച ബാഴ്‌സലോണ കിരീടത്തിലേക്ക് അടുത്തിരുന്നു.

നാല് മുതൽ എട്ട് മത്സരങ്ങളിൽ നിന്ന് വരെ വിലക്ക് നേരിടാവുന്ന കുറ്റമാണ് ഡിയേഗോ കോസ്റ്റയുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് റഫറിയെ അധിക്ഷേപിച്ചതിനെ തുടർന്ന് റഫറി ഗിൽ മൻസാണോ കോസ്റ്റക്ക് ചുവപ്പ് കാർഡ് കാണിച്ചത്. കോസ്റ്റക്ക് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ കടുത്ത വിലക്ക് നൽകുകയാണെങ്കിൽ താരത്തിന് ഈ സീസണിൽ എനി അത്ലറ്റികോ മാഡ്രിഡിന് വേണ്ടി കളിക്കാനാവില്ല. സ്പാനിഷ് ലാ ലീഗയിൽ 7 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.

Exit mobile version