അത്ലറ്റിക്കോ മാഡ്രിഡ് താരം റയലിലേക്ക് ചുവട് മാറി

- Advertisement -

അത്ലറ്റികോ മാഡ്രിഡ് താരം തിയോ ഹെർണാണ്ടസിനെ റയൽ മാഡ്രിഡ് നാടകീയ നീക്കത്തിലൂടെ സാന്റിയാഗോ ബെർണാബുവിൽ എത്തിച്ചു. മിനിട്ടുകൾക്ക് ട്രാൻസ്ഫർ വാർത്തകൾ ചോരുന്ന ഇന്നത്തെ കാലത്ത് പക്ഷെ തിയോ ഹെർണാണ്ടസ് ആരുമറിയാതെ മെഡിക്കൽ പൂർത്തിയാക്കി എന്നും ജൂലൈ 10 ന് താരത്തെ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും എന്നും റയൽ മാഡ്രിഡ് സ്ഥിതീകരിച്ചു.

11 ആം വയസ്സ് മുതൽ അത്ലറ്റിക്കോയുടെ താരമായിരുന്ന ഹെർണാണ്ടസ് തങ്ങളുടെ ശത്രു പക്ഷത്തേക്ക് കൂടുമാറുന്നു എന്ന വാർത്ത അത്ലറ്റിക്കോയും സ്ഥിതീകരിചിട്ടുണ്ട്. 2021 വരെ കരാറുള്ള താരത്തിന് പുതിയ കരാർ നൽകാൻ ക്ലബ്ബ് തയ്യാറായിരുന്നെന്നും എന്നാൽ താരം മാഡ്രിഡിലേക്ക് ചുവടുമാറാനുള്ള താൽപര്യം പ്രകടിപ്പിച്ചപ്പോൾ അംഗീകരിക്കുകയായിരുന്നു എന്നും അത്ലറ്റികോ പ്രസ്താവനയിലൂടെ അറിയിച്ചു.

ലെഫ്റ്റ് ബാക്ക് ആയ ഹെർണാണ്ടസ് വരുന്നതോടെ മാർസെലോക്ക് പറ്റിയ പകരക്കാരനാവും റയലിൽ എത്തുക. നിലവിൽ 19 വയസ്സുള്ള ഹെർണാണ്ടസ് ഭാവിയിലേക്കുള്ള റയലിന്റെ കരുതൽ താരം കൂടിയാണ്. 6 വർഷത്തെ കരാറിലാണ് താരം യുറോപ്യൻ വമ്പന്മാരുടെ കുപ്പായമണിയാൻ ഒപ്പിട്ടത്. ഏകദേശം 26 മില്യൺ യൂറോയോളം അത്ലറ്റികോ മാഡ്രിഡിന് നൽകിയാണ് റയൽ താരത്തെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement