അത്ലറ്റിക്കോ മാഡ്രിഡ് വിജയം തുടരുന്നു

20201223 085909

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. മികച്ച ഫോമിൽ ഉള്ള റയൽ സോസിഡാഡിന ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം.

49ആം മിനുട്ടിൽ ആയിരുന്നു അത്ലറ്റിക്കോയുടെ ആദ്യ ഗോൾ. കരാസ്കോ ഒരുക്കിയ അവസരം ഹെർമോസോ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. 74ആം മിനുട്ടിൽ യൊറെന്റെയും വല കുലുക്കി. അതും കരാസ്കോയുടെ പാസിൽ നിന്നായിരുന്നു. മധ്യനിര താരമായ യൊറെന്റെയുടെ ലീഗിലെ അഞ്ചാം ഗോളാണിത്‌ ഈ വിജയത്തോടെ 13 മത്സരങ്ങളിൽ 32 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.

Previous articleപെലെയെ മറികടന്ന് മെസ്സി, വല്ലഡോയിഡിനെ തകർത്ത് ബാഴ്സലോണ
Next articleആഴ്സണൽ ദയനീയ അവസ്ഥയിൽ തുടരുന്നു, സിറ്റിക്ക് മുന്നിലും വീണു