ഗ്രീസ്മാന്റെ ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം

- Advertisement -

ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. മലാഗയെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‍ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി ബാഴ്‌സലോണയ്ക്ക് പിറകിലായി രണ്ടാം സ്ഥാനത്തേക്ക് അത്ലെറ്റിക്ക് ക്ലബ് എത്തി. അന്റോണിൻ ഗ്രീസ്മാന്റെ തകർപ്പൻ ഗോളാണ് അത്ലറ്റിക്കോയ്ക്ക് വിജയം സമ്മാനിച്ചത്. ഡിയാഗോ സിമിയോണിയുടെയും കൂട്ടരുടെയും തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇന്നത്തേത്.

39 ആം സെക്കന്റിലാണ് ഗ്രീസ്മാനിലൂടെ അത്ലറ്റിക്കോ ലീഡ് നേടിയത്. ബോക്സിനു പുറത്ത് നിന്നുമുള്ള സോളിന്റെ പാസ് സ്വീകരിച്ച ഗ്രീസ്മാന് തെറ്റിയില്ല. ഗോളടിച്ചതിനു ശേഷം ഗ്രീസ്മാൻ ഫുട്ബോൾ മത്സരത്തിനിടെ മരണപ്പെട്ട നാച്ചോ ബാർബേരയ്ക്ക് തന്റെ ഗോൾ സമർപ്പിച്ചു. ബാർബെറയുടെ പേരെഴുതിയ അത്ലറ്റിക്കോ ക്ലബ്ബിന്റെ ജേഴ്‌സി ഉയർത്തിയാണ് താരം ഗോൾ സെലെബ്രെറ്റ് ചെയ്തത്. അത്ലറ്റിക്കോ മാഡ്രിഡ് ഈ വിജയം നാച്ചോ ബാർബേരയ്ക്ക് സമർപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement