Site icon Fanport

തുടർച്ചയായ രണ്ടാം വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ്

ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് നടന്ന സീസണിലെ രണ്ടാം മത്സരത്തിൽ എൽചയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അർജന്റീനൻ താരം കൊറേയ ആണ് ഇന്നും അത്ലറ്റിക്കോയ്ക്കായി ഗോൾ നേടിയത്. മത്സരം ആരംഭിച്ച് 39ആം മിനുട്ടിൽ ആണ് കൊറേയയിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് എടുത്തത്. പുതിയ സൈനിംഗ് ഡി പോളിന്റെ അസിസ്റ്റിൽ നിന്നായിരുന്നു കൊറേയയുടെ ഗോൾ.

കഴിഞ്ഞ മത്സരത്തിൽ കൊറേയ ഇരട്ട ഗോളുകൾ നേടിയിരുന്നു. വിജയത്തോടെ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനത്ത് എത്തി.

Exit mobile version