റയൽ മാഡ്രിഡിന് സമനില, അത്ലറ്റികോക്ക് ജയം, ഒന്നാം സ്ഥാനത്ത് ലീഡുമായി സിമിയോണിയും സംഘവും

ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് മികച്ച ലീഡുമായി അത്ലറ്റികോ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ഗെറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ലൂയിസ് സുവാരസിന്റെ ഏക ഗോളിലാണ് അത്ലറ്റികോ മാഡ്രിഡ് മത്സരം ജയിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്ത് 2 പോയിന്റിന്റെ ലീഡ് ഉണ്ടാക്കാൻ അത്ലറ്റികോ മാഡ്രിഡിന് കഴിഞ്ഞു.

അതെ സമയം എൽച്ചെക്കെതിരായ മത്സരത്തിൽ സമനില വഴങ്ങിയ റയൽ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡുമായുള്ള കിരീട പോരാട്ടത്തിൽ പിറകിലായി. മത്സരത്തിൽ ലൂക്ക മോഡ്രിച്ചിലൂടെ ആദ്യ പകുതിയിൽ മുൻപിലെത്തിയ റയൽ മാഡ്രിഡ് രണ്ടാം പകുതിയിൽ ഫിഡലിന്റെ പെനാൽറ്റി ഗോളിൽ സമനില വഴങ്ങുകയായിരുന്നു.

ലാ ലിഗ പോയിന്റ് പട്ടികയിൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം എത്താനുള്ള മികച്ച അവസരമാണ് റയൽ മാഡ്രിഡ് നഷ്ടപ്പെടുത്തിയത്. നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. അതെ സമയം റയൽ മാഡ്രിഡിനെക്കാൾ രണ്ട് മത്സരങ്ങൾ കുറച്ചു കളിച്ച അത്ലറ്റികോ മാഡ്രിഡ് 35 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Exit mobile version