Site icon Fanport

അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് മയ്യോർക, റിലഗേഷൻ സോണിൽ നിന്ന് പുറത്ത്

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഞെട്ടിക്കുന്ന പരാജയം. റിലഗേഷൻ സോണിൽ ഉള്ള മയ്യോർക ആണ് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ മയ്യോർക റിലഗേഷൻ സോണിന് പുറത്ത് എത്തി. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് മയ്യോർക്ക അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ പിറന്നില്ല. 20220410 001207

രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് മയ്യോർകയുടെ ഗോൾ വന്നത്. മുറിഖി ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 31 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ലീഗിൽ ഇപ്പോൾ നാലാമത് നിൽക്കുകയാണ്. മയ്യോർക ഈ വിജയത്തോടെ റിലഗേഷൻ സോണിന് പുറത്ത് വന്നു.

Exit mobile version