ബാഴ്‌സലോണക്കെതിരെ പരാതിയുമായി അത്ലറ്റികോ മാഡ്രിഡ് ഫിഫയുടെ അടുത്ത്

- Advertisement -

ബാഴ്‌സലോണക്കെതിരെ പരാതിയുമായി അത്ലറ്റിക്കോ മാഡ്രിഡ് ഫിഫയെ സമീപിച്ചു. അത്ലറ്റികോ മാഡ്രിഡിന്റെ സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാനെ നിയമവിരുദ്ധമായി സമീപിച്ചു എന്നത് ചൂണ്ടിക്കാണിച്ചാണ് അത്ലറ്റികോ ഫിഫയെ സമീപിച്ചത്. കുറ്റം കണ്ടെത്തിയാൽ ബാഴ്‌സലോണക്ക് ഫിഫ വീണ്ടും ട്രാൻസ്ഫർ വിലക്ക് ഏർപെടുത്തിയേക്കാം. 2015ൽ വിദേശ കളിക്കാരുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ബാഴ്‌സലോണക്ക് ഫിഫ ഒരു വർഷത്തെ ട്രാൻസ്ഫർ വിലക്ക് നൽകിയിരുന്നു. ഫിഫയുടെ നിയമ പ്രകാരം ഒരു ക്ലബിന് ഒരു താരത്തിൽ എന്തെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ആദ്യം ക്ലബ്ബുമായി സംസാരിക്കണം എന്നതാണ്.

ജൂണിലാണ് ഗ്രീസ്മാൻ അത്ലറ്റികോയുമായുള്ള കരാർ 2022 വരെ നീട്ടിയത്. താരത്തിന്റെ റിലീസ് തുക 100മില്യൺ യൂറോയാണ്. ട്രാൻസ്ഫർ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് താരം എത്തുമെന്ന് പൊതുവെ കരുതപ്പെട്ടെങ്കിലും അത്ലറ്റികോയുടെ ട്രാൻസ്ഫർ വിലക്ക് കാരണം താരം പുതിയ കരാറിൽ ഒപ്പിടുകയും അത്ലറ്റികോയിൽ തുടരുകയും ചെയ്യുകയായിരുന്നു.  ലാ ലീഗയിൽ ഒന്നാമതുള്ള ബാഴ്‌സലോണക്ക് 6 പോയിന്റ് പിന്നിലാണ് അത്ലറ്റികോ മാഡ്രിഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement