അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ആൻഫീൽഡിൽ, പി എസ് ജി മെസ്സി ഇല്ലാതെ ജർമ്മനിയിൽ

Telemmglpict000275001501 Xlarge Trans Nvbqzqnjv4bqyntj27do1a Uef6jnsg5nm2whxvb04i3mqdyymohpeo

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ ആണ് ഉള്ളത്. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ആൻഫീൽഡിൽ ആണ്. അവിടെ ലിവർപൂളിനെ നേരിടാൻ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് എത്തുന്നത്. മാഡ്രിഡിൽ ഏറ്റ പരാജയത്തിന് ആൻഫീൽഡിൽ മറുപടി നൽകുക ആകും അത്ലറ്റിക്കോയുടെ ലക്ഷ്യം. അത്ലറ്റിക്കോ മാഡ്രിഡ് അവസാനം ആൻഫീൽഡിൽ വന്നപ്പോൾ അവർക്ക് വിജയം നേടാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ ഗംഭീര ഫോമിൽ ഉള്ള ലിവർപൂളിനെ തോൽപ്പിക്കുക ഒട്ടും എളുപ്പമാകില്ല.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ലൈപ്സിഗും പി എസ് ജിയും തമ്മിലേറ്റുമുട്ടും. പരിക്കേറ്റ മെസ്സി ഇല്ലാതെ ആകും പി എസ് ജി ഇന്ന് ഇറങ്ങുക. മിലാൻ പോർട്ടോ, റയൽ മാഡ്രിഡ് ഷക്തർ, ഡോർട്മുണ്ട് അയാക്സ് തുടങ്ങി നിരവധി നല്ല മത്സരങ്ങൾ ആണ് ഇന്ന് നടക്കുന്നത്.

ഇന്നത്തെ ഫിക്സ്ചറുകൾ;

Milan vs Porto – 11.15

Real Madrid vs Shakthar – 11.15

Dortmund vs Ajax – 1.30

Liverpool vs Atletico Madrid – 1.30

Manchester City vs. Club Brugge – 1.30

Leipzig vs PSG – 1.30

Sheriff vs Inter Milan -1.30

Sporting vs Besitkas – 1.30

Previous article100 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ, 81 ഗോളുകൾ!!! ലെവൻഡോസ്കിക്ക് സമം ലെവൻഡോസ്കി മാത്രം!
Next articleനീരജിനും, ശ്രീജേഷിനും, ഛേത്രിക്കും അടക്കം 12 പേർക്ക് ഖേൽരത്‌ന അവാർഡ്