Site icon Fanport

തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ നേടി ഗ്രീസ്മെൻ

അത്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ലെവന്റെയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. സിമിയോണിയുടെ കീഴിൽ അവസാന എട്ട് സീസണിൽ ഇത് 72ആം തവണയാണ് അത്ലറ്റിക്കോ മാഡ്രിഡ് 1-0 എന്ന സ്കോറിന് വിജയിക്കുന്നത്. അന്റോണിയോ ഗ്രീസ്മന്റെ ഏക ഗോളാണ് ഇന്ന് വിധി എഴുതിയത്.

പെനാൾട്ടിയിൽ നിന്നായിരുന്നു ഗ്രീസ്മന്റെ ഗോൾ പിറന്നത്. ഇത് തുടർച്ചയായ അഞ്ചാം ലാലിഗ മത്സരത്തിലാണ് ഗ്രീസ്മൻ സ്കോർ ചെയ്യുന്നത്. ഇന്നത്തെ ജയം ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 38 പോയന്റിൽ എത്തിച്ചു. ലീഗിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ ഉള്ളത്. അവസാന 16 ലാലിഗ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് പരാജയം അറിഞ്ഞിട്ടില്ല.

Exit mobile version