ബാഴ്സലോണ പോരാട്ടത്തിന് മുന്നെ പരിക്കിൽ വലഞ്ഞ് അത്ലറ്റിക്കോ മാഡ്രിഡ്

- Advertisement -

ബാഴ്സലോണ പോരാട്ടം അടുത്തിരിക്കെ ഒരു പുതിയ പരിക്ക് കൂടെ അത്ലറ്റിക്ലോ മാഡ്രിഡിന് തലവേദന ആയിരിക്കുകയാണ്. സ്ട്രൈക്കർ ഡിയേഗോ കോസ്റ്റയാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. അത്ലറ്റിക്കോ ബിൽബാവോയുമായുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ ആയിരുന്നു കോസ്റ്റയ്ക്ക് പരിക്കേറ്റത്. കോസ്റ്റ ഒരു മാസത്തോളം പുറത്ത് ഇരുന്നേക്കും. കഴിഞ്ഞ മാസവും കോസ്റ്റയ്ക്ക് പരിക്കേറ്റിരുന്നു.

നവംബർ 24നാണ് ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോരാട്ടം. ലാലിഗയിൽ ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ് അത്. അന്ന് കോസ്റ്റ ഉണ്ടാവില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അത്ലറ്റിക്ക് ബിൽബാവോക്ക് എതിരെ തന്നെ ക്യാപ്റ്റൻ ഗോഡിനും പരിക്കേറ്റ് പുറത്തായിരുന്നു. ഗോഡിൻ ഒരുമാസം കളിക്കില്ല. ഇവർ മാത്രമല്ല തോമസ് ലെമാർ, ഗിമിനസ്, ലൂകാസ് ഹെർണാണ്ടസ്, സാവിച് എന്നിവരും അത്ലറ്റിക്കോ മാഡ്രിഡ് നിരയിൽ പരിക്കിന്റെ പിടിയിലാണ്.

Advertisement