രണ്ട് തവണ പിറകിൽ പോയിട്ടും അത്ലറ്റിക്കോ മാഡ്രിഡിന്റെ മാസ് തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഒരു ക്ലാസിക്ക് തിരിച്ചടിയുമായി അത്ലറ്റിക്കോ മാഡ്രിഡ്. ഇന്ന് അത്ല്റ്റിക്ക് ബിൽബാവോയെ നേരിട്ട മാഡ്രിഡ് ക്ലബ് രണ്ട് തവണയാണ് പിറകിലായത്. സ്വന്തം ഹോം ആയതുകൊണ്ട് തന്നെ തളരാതെ പൊരുതിയ അത്ലറ്റിക്കോ മാഡ്രിഡ് 3-2ന്റെ വിജയം ഇന്ന് സ്വന്തമാക്കി. അതിൽ 90ആം മിനുട്ടിൽ പിറന്ന വിജയ ഗോളും ഉൾപ്പെടുന്നു.

ഇനാകി വില്യംസ് ആണ് രണ്ട് തവണ അത്ലറ്റിക്ക് ബിൽബാവോയെ ഇന്ന് മുന്നിൽ എത്തിച്ചത്. പക്ഷെ പിറകിൽ പോയപ്പോൾ ഒക്കെ തിരിച്ച് അടിക്കാൻ സിമിയോണിയുടെ ടീമിനായി. വില്യംസിന്റെ ആദ്യ ഗോൾ ആദ്യ പകുതിയിൽ ആയിരുന്നു വന്നത്. രണ്ടാം പകുതിയിൽ 61ആം മിനുറ്റിൽ തോമസിലൂടെ അത്ലറ്റിക്കോ സമനില പിടിച്ചു സ്കോർ 1-1 എന്നാക്കി. പിന്നീട് വീണ്ടും വില്യംസ് ബിൽബാവോക്ക് ലീഡ് കൊടുത്തു. 80ആം മിനുട്ടിൽ റോഡ്രിഗോ ആണ് രണ്ടാമതും അത്ലറ്റിക്കോ മാഡ്രിഡിനെ ഒപ്പം എത്തിച്ചത്. 90ആം മിനുട്ടിൽ ഗോഡിൻ വിജയ ഗോളും നേടി.

ജയത്തോടെ 23 പോയന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്സലോണയുടെ തൊട്ടു പിറകിൽ എത്തി.