വിജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഒരു മത്സരത്തിലെ ഇടവേളയ്ക്ക് ശേഷം അത്ലറ്റിക്കോ മാഡ്രിഡ് വീണ്ടും വിജയ വഴിയിൽ എത്തി. ഇന്ന് ആവേശകരമായ പോരാട്ടത്തിൽ അത്ലറ്റിക് ബിൽബാവോയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് സിമിയോണിയുടെ ടീം ഇന്ന് വിജയിച്ചത്.

തുടക്കത്തിൽ 21ആം മിനുട്ടിൽ മുനിയൻ ആണ് ബിൽബാവോയ്ക്ക് ലീഡ് നൽകിയത്. മത്സരം ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ സമനില ഗോൾ. ലെമറിന്റെ പാസിൽ നിന്ന് യൊറെന്റെ ആയിരുന്നു ഗോൾ നേടിയത്. ഇതിനു പിന്നാലെ 51ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് സുവാരസ് വിജയ ഗോളും നേടി.

ഈ വിജയത്തോടെ 26 മത്സരങ്ങളിൽ 62 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. രണ്ടമാതുള്ള ബാഴ്സയെക്കാൾ 6 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്.