വീണ്ടും സുവാരസിന് ഗോൾ, 21 മത്സരങ്ങളിൽ തോൽക്കാതെ അത്ലറ്റിക്കോ മാഡ്രിഡ്

20201025 023757
- Advertisement -

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ ഏറ്റവും മികച്ച അപരാജിത റെക്കോർഡിലാണ് ഉള്ളത്. ഇന്ന് വിജയിച്ചതോടെ ലീഗിൽ പരാജയം അറിയാതെ 21 മത്സരങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് പിന്നിട്ടു. ക്ലബ് റെക്കോർഡാണിത്. ലാലിഗയിൽ ഇന്ന് റയൽ ബെറ്റിസിന്ര് നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ യൊറെന്റെ നേടിയ ഗോളാണ് അത്ലറ്റിക്കോയ്ക്ക് ലീഡ് നൽകിയത്.

74ആം മിനുട്ടിൽ ബെറ്റിസ് താരം മൊണ്ടോയ ചുവപ്പ് കണ്ടത് അത്ലറ്റിക്കോ മാഡ്രിഡിന് കാര്യങ്ങൾ എളുപ്പമാക്കി. 90ആം മിനുട്ടിൽ ആയിരുന്നു സുവാരസ് ഇന്ന് വലകുലുക്കിയത്. സുവാരസിന്റെ അത്ലറ്റിക്കോ ജേഴ്സിയിയിലെ നാലാം ഗോളാണിയിരുന്നു ഇത്. ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളിൽ 11 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തെത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് ആയി. 13 പോയിന്റുനായി ഒന്നാമതുള്ള റയലിനെക്കാൾ ഒരു മത്സരം കുറവാണ് അത്ലറ്റിക്കോ കളിച്ചത്.

Advertisement