Site icon Fanport

അനായാസ ജയവുമായി അത്ലറ്റികോ മാഡ്രിഡ്

ആദ്യ പകുതിയിൽ നേടിയ 3 ഗോളുകൾക്ക് സ്പാനിഷ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിന് അനായാസ ജയം. ഹ്യുസ്കയെ എതിരില്ലാത്ത 3 ഗോളിനാണ് അവർ സ്വന്തം മൈതാനമായ വാൻഡ മെട്രോപൊളിറ്റാനോയിൽ മറികടന്നത്.

ആദ്യ പകുതിയിൽ 16 ആം മിനുട്ടിൽ ഗ്രീസ്മാന്റെ ഗോളിൽ വേട്ട ആരംഭിച്ച സിമയോണിയുടെ ടീം 30 ആം മിനുട്ടിൽ തോമസ് പാർട്ടെയുടെ ഗോളിൽ ലീഡ് രണ്ടാക്കി. ഏറെ വൈകാതെ 32 ആം മിനുട്ടിൽ കൊക്കെയുടെ ഗോളിൽ മൂന്നാം ഗോളും നേടിയ അവർ ആദ്യ പകുതിയിൽ തന്നെ മത്സരം വരുതിയിലാക്കി.

രണ്ടാം പകുതിയിൽ ഹ്യുസ്കക്ക് ഏതാനും അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഗോൾ കണ്ടെത്താനായില്ല. ജയത്തോടെ 11 പോയിന്റുമായി അത്ലറ്റികോ ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 13 പോയിന്റ് വീതമുള്ള ബാഴ്സയും റയലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

Exit mobile version