കളിക്കളത്തിൽ മരണമടഞ്ഞ ആരാധകനു വിജയം സമർപ്പിച്ച് ഗ്രീസ്മാനും അത്ലറ്റിക്കോയും

ലാലിഗയിൽ മലാഗയ്‌ക്കെതിരായ വിജയത്തെ അത്‍ലറ്റിക്കോ മാഡ്രിഡ് കളിക്കളത്തിൽ മരണമടഞ്ഞ ആരാധകനു സമർപ്പിച്ചു. മലാഗയെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‍ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. 39 ആം സെക്കന്റിലാണ് അത്ലറ്റിക്ക് ക്ലബ്ബിന്റെ വിജയ ഗോൾ അന്റോണിൻ ഗ്രീസ്മാൻ നേടിയത്.ഗോളടിച്ചതിനു ശേഷം ഗ്രീസ്മാൻ ഫുട്ബോൾ മത്സരത്തിനിടെ മരണപ്പെട്ട നാച്ചോ ബാർബേരയ്ക്ക് തന്റെ ഗോൾ സമർപ്പിച്ചു. ബാർബെറയുടെ പേരെഴുതിയ അത്ലറ്റിക്കോ ക്ലബ്ബിന്റെ ജേഴ്‌സി ഉയർത്തിയാണ് താരം ഗോൾ സെലെബ്രെറ്റ് ചെയ്തത്. യുഡി അൾസേരയുടെ താരമായ നാച്ചോ ബാർബറ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകൻ ആയിരുന്നു.

യുഡി അൽസീറയുടെ ക്യാപ്റ്റനായ നാച്ചോ ബാർബറ മത്സരത്തിനിടെ കാർഡിയാക് അറസ്റ്റ് സംഭവിച്ചതിനെ തുടർന്നാണ് മരണമടഞ്ഞത്. ഫെബ്രുവരി നാലിനാണ് ദാരുണമായ ഈ സംഭവം നടന്നത്. ലാ ലീഗ ക്ലബ്ബുകൾ നാച്ചോയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. മലാഗയ്ക്ക് എതിരായ വിജയം നാച്ചോയ്ക്ക് സമർപ്പിക്കുന്നതായി അത്ലെറ്റിക്ക് ക്ലബ്ബ് ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version