Site icon Fanport

പികെ അത്ലറ്റിക് ബിൽബാവോക്ക് എതിരെ കളിച്ചേക്കില്ല

ബാഴ്സലോണയുടെ സെന്റർ ബാക്ക് ജെറാദ് പികെ ലീഗിലെ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല. ലീഗിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ പികെയ്ക്ക് വിശ്രമം ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പരിക്ക് സാരമുള്ള അല്ലാ എങ്കിലും താരം വിശ്രമിക്കുന്നതാണ് പരിക്ക് മോശമാകാതിരിക്കാൻ നല്ലത് എന്ന് ക്ലബ് മെഡിക്കൽ ടീം കരുതുന്നു. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം നിരവധി മത്സരങ്ങൾ നഷ്ടമായ താരമാണ് പികെ. ഈ സീസൺ പികെ മികച്ച രീതിയിൽ ആണ് ആരംഭിച്ചത്. ആദ്യ മത്സരത്തിൽ ഗോൾ നേടാൻ താരത്തിനായിരുന്നു.

പികെയും ഗാർസിയയും ആദ്യ മത്സരത്തിൽ ഡിഫൻസിൽ മികച്ച പ്രകടനവും കാഴ്ചവെച്ചിരുന്നു. പികെയുടെ അഭാവത്തിൽ അത്ലറ്റിക് ക്ലബിനെതിരെ ആര് സെന്റർ കളിക്കും എന്നത് സംശയമാൺ. അറോഹോയും മിൻഗുവേസയും പരിക്ക് മാറി എത്തിയിട്ടുണ്ട്.

Exit mobile version