അത്ലറ്റിക്കോ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടി

ലാലിഗയിൽ ആദ്യ നാലിൽ എത്താമെന്ന അത്ലറ്റിക്കോ മാഡ്രിഡിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് 1-1ന്റെ സമനില ആണ് വഴങ്ങിയത്. മികച്ച പ്രകടനമാണ് ഇരു ടീമിൽ നിന്നും ഇന്ന് ബിൽബാവോയിൽ കണ്ടത്. ആദ്യ പകുതിയിൽ 37ആം മിനുട്ടിൽ മുനിയയിൻ ആണ് ബിൽബാവോയ്ക്ക് ലീഡ് നൽകിയത്.

എന്നാൽ രണ്ട് മിനുട്ടിനകം തിരിച്ചടിക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനായി. ഡിയേഗോ കോസ്റ്റയാണ് അത്ലറ്റിക്കോ മാഡ്രിഡിനായി സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അർക്കും വിജയ ഗോൾ നേടാനായില്ല. ഈ സമനിലയോടെ 28 മത്സരങ്ങളിൽ നിന്ന് 46 പോയന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. 38 പോയന്റുള്ള ബിൽബാവോ ഇപ്പോൾ പത്താം സ്ഥാനത്താണ്.

Exit mobile version