“അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ തന്നെ വെറുത്താലും ക്ലബിനോട് സ്നേഹം മാത്രം” – ഗ്രീസ്മെൻ

അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് ബാഴ്സലോണയിൽ എത്തിയ ഗ്രീസ്മെൻ തനിക്ക് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരുടെ വിഷമം മനസ്സിലാകുമെന്ന് പറഞ്ഞു. താൻ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ എത്തിയാൽ ആരാധകർ കൂവും എന്ന് തനിക്ക് ഉറപ്പാണെന്നും ഗ്രീസ്മെൻ പറഞ്ഞു. അങ്ങനെ കൂവിയാലും തനിക്ക് സങ്കടമില്ല എന്നും അദ്ദേഹം പറഞ്ഞു.

അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ എത്ര വെറുത്താലും തനിക്ക് ആ ക്ലബിനോട് സ്നേഹം മാത്രമേ ഉള്ളൂ എന്നും ഗ്രീസ്മെൻ പറഞ്ഞു. ഹൃദയത്തിൽ എപ്പോഴും അത്ലറ്റിക്കോയ്ക്ക് വലിയ സ്ഥാനമായിരിക്കും എന്നും ഗ്രീസ്മെൻ പറഞ്ഞു. റയൽ മാഡ്രിഡിനെതിരായ തന്റെ മികച്ച റെക്കോർഡുകൾ തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗ്രീസ്മെൻ പറഞ്ഞു.

Exit mobile version