അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടിൽ കഷ്ടപ്പെട്ട് രക്ഷപ്പെട്ടു

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗയിൽ പരാജയത്തിൽ നിന്ന് അവസാന നിമിഷം രക്ഷപ്പെട്ടു. സ്വന്തം ഹോം ഗ്രൗണ്ടിലാണ് അത്ലറ്റിക്കോ മാഡ്രിഡ് പതറിപ്പോയത്. ഇന്ന് ഐബറിനെ നേരിട്ട അത്ലറ്റിക്കോ ഏക ഗോളിന് പരാജയപ്പെട്ടേനെ. 89ആം മിനുട്ടിൽ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ എൻറിച് ഐബറിന് നേടിക്കൊടുത്ത ഗോൾ അങ്ങനെയാണ് തോന്നിപ്പിച്ചത്. പക്ഷെ 94ആം മിനുട്ടിൽ മൊറേനെ ഗോൾ നേടി രക്ഷകനായത് കൊണ്ട് നാണക്കേടിൽ നിന്ന് അത്ലറ്റിക്കോ രക്ഷപ്പെട്ടു.

നാല് മത്സരത്തിനിടെ ഇത് രണ്ടാം സമനിലയാണ് അത്ലറ്റിക്കോ മാഡ്രിഡിന്. ഒരു മത്സരം തോൽക്കുകയും ചെയ്തിരുന്നു.

Advertisement