സെൽറ്റ വീഗോയ്ക്ക് മുന്നിൽ വീണ് അത്ലറ്റിക്കോ മാഡ്രിഡ്

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ആദ്യ പരാജയം. ഇന്ന് നടന്ന എവേ മത്സരത്തിൽ സെൽറ്റ വിഗോയോടാണ് ഏകപക്ഷീയമായ പരാജയം സിമിയോണിയുടെ ടീം ഏറ്റുവാങ്ങിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സെൽറ്റയുടെ വിജയം. രണ്ടാം പകുതിയിലെ ആദ്യ 7 മിനുട്ടുകളിൽ പിറന്ന രണ്ട് ഗോളുകളാണ് അത്ലറ്റിക്കോയുടെ കഥ കഴിച്ചത്. ഇയാഗോ ആസ്പസും ഗോമസുമാണ് സെൽറ്റ വിഗോയ്ക്കായി ഗോളുകൾ നേടിയത്.

70ആം മിനുറ്റിൽ സാവിച് ചുവപ്പ് കാർഡ് കൂടെ കണ്ടതോടെ അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതീക്ഷകൾ അവസാനിച്ചു. രണ്ടാം മഞ്ഞ കാർഡിനാണ് സാവിചിന് ചുവപ്പ് കിട്ടിയത്. ജയത്തോടെ സെൽറ്റ വിഗോ താൽക്കാലികമായി ഒന്നാം സ്ഥാനത്ത് എത്തി. മൂന്ന് കളികളിൽ നാല് പോയന്റു മാത്രമുള്ള അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ പത്താം സ്ഥാനത്താണ്.

Previous articleഗോരേട്സ്കയ്ക്ക് കന്നി ഗോൾ, മൂന്നടിച്ച് ബയേണിന്റെ ജയം
Next articleവാൾക്കറിന്റെ റോക്കറ്റ് ഗോളിൽ സിറ്റിക്ക് ജയം