ആൾബലത്തിലും എസ്പാന്യോളിനോട് സമനിലയിൽ കുരുങ്ങി അത്ലറ്റികോ മാഡ്രിഡ്

Nihal Basheer

Picsart 22 11 06 21 46 06 240
Download the Fanport app now!
Appstore Badge
Google Play Badge 1

പത്ത് പേരായി ചുരുങ്ങിയിട്ടും അത്ലറ്റികോ മാഡ്രിഡിനോട് പൊരുതി സമനില നേടി എസ്പാന്യോൾ. ഒരു സമയത്ത് അട്ടിമറി വരെ മണത്ത മത്സരത്തിൽ പകരക്കാരനായി എത്തിയ ജാവോ ഫെലിക്സിന്റെ ഗോളാണ് അത്ലറ്റികോക്ക് സമനില സമ്മാനിച്ചത്. ഇതോടെ സിമിയോണിയുടെയും സംഘത്തിന്റെയും ലീഗിലെ മൂന്നാം സ്ഥാനവും ഭീഷണിയിൽ ആയി. തരം താഴ്ത്തൽ മേഖലയിൽ നിന്ന്‌ ഊരി പോയിന്റ് മാത്രം അകലെയാണ് എസ്പാന്യോൾ.

അത്ലറ്റികോ മാഡ്രിഡ് 22 11 06 21 46 17 984

ആദ്യ പകുതിയിൽ ഇരു ടീമുകളും അവസരം തുറന്നെടുക്കാൻ മടിച്ചു. ഇരുപതിയേട്ടാം മിനിറ്റിൽ കബ്രെറ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ എസ്പാന്യോൾ വീണ്ടും പരുങ്ങലിൽ ആയി. രണ്ടാം പകുതിയിൽ ഏവരെയും ഞെട്ടിച്ച് എസ്പാന്യോൾ ലീഡ് എടുത്തു. ഡാർടറുടെ വോളി ഒബ്ലാക്കിനെ കീഴടക്കി. തുടർന്ന് അത്ലറ്റികോയ്ക്ക് സമനില നേടാനുള്ള അവസരം കൈവെന്നെങ്കിലും ജിമിനസിന്റെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്നു പോയി. തുടർന്ന് ഫെലിക്‌സ് കളത്തിൽ എത്തിയതോടെയാണ് അത്ലറ്റികോ വീണ്ടും ഉണർന്നത്.

എഴുപതിയേട്ടാം മിനിറ്റിൽ സമനില ഗോൾ എത്തി. മിന്നൽ വേഗത്തിൽ ബോക്സിലേക്ക് ഓടിക്കയറി വളരെ ദുഷ്കരമായ ആംഗിളിൽ നിന്നും താരം തൊടുത്ത ഷോട്ട് എസ്പാന്യോൾ വലയിൽ പതിച്ചു. അവസാന നിമിഷങ്ങളിൽ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ എസ്പാന്യോളിന്റെ പോസ്റ്റിലേക്ക് അത്ലറ്റികോ തുടർച്ചയായി ഷോട്ടുകൾ തൊടുത്തെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല.