ഡിഫൻസിൽ പരിഷ്‌കാരം തുടർന്ന് അത്ലറ്റികോ, എസ്പാനിയോൾ ഡിഫൻഡറെ സ്വന്തമാക്കി

- Advertisement -

അത്ലറ്റികോ മാഡ്രിഡിന്റെ ഡിഫൻസീവ് സൈനിങ്ങുകൾ തുടരുന്നു. ഇംഗ്ലണ്ട് റൈറ്റ് ബാക്ക് ട്രിപ്പിയറിനെ സ്വന്തമാക്കി 24 മണിക്കൂർ പിന്നീടും മുൻപേ പുതിയ സെൻട്രൽ ഡിഫൻഡറേയും അവർ ടീമിൽ എത്തിച്ചു. എസ്പാനിയോൾ ഡിഫൻഡർ മാരിയോ ഹെർമോസോയെ സൈൻ ചെയ്തതായി അത്ലറ്റികോ പ്രഖ്യാപിച്ചു. 29 മില്യൺ യൂറോ നൽകിയാണ് അവർ താരത്തെ ടീമിൽ എത്തിക്കുന്നത്.

റയൽ അക്കാദമി വഴി വളർന്ന താരം 24 വയസുകാരനാണ്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് അത്ലറ്റിയിലേക്കുള്ള മാറ്റത്തിന് സഹായകമായത്. കഴിഞ്ഞ നവംബറിൽ താരം ആദ്യമായി സ്‌പെയിൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിന്നു. ഡിയഗോ ഗോഡിന് ഒത്ത പിന്മുറക്കാരൻ ആകുക എന്ന വലിയ വെല്ലുവിളിയാണ് താരത്തിന് മുൻപിൽ ഉള്ളത്.

Advertisement