ക്ലബ്ബ് മാറാൻ ആസ്‌പാസില്ല, പുതിയ കരാർ ഒപ്പിട്ടു

- Advertisement -

സ്പാനിഷ് ക്ലബ്ബ് സെൽറ്റ വിഗോയുടെ സ്റ്റാർ സ്‌ട്രൈക്കർ ഇയാഗോ ആസ്‌പാസ് ക്ലബുമായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2023 വരെ ക്ലബ്ബിൽ തന്നെ തുടരും. സെവിയ്യയിൽ നിന്ന് 2015 ൽ സെൽറ്റയിൽ എത്തിയ താരം അന്ന് മുതൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തി വരുന്നത്.

സെൽറ്റയുടെ അക്കാദമി വഴി വളർന്ന് വന്ന താരമാണ് ആസ്‌പാസ്. പക്ഷെ പിന്നീട് ലിവർപൂൾ, സെവിയ്യ ടീമുകൾക് വേണ്ടി കളിച്ചെങ്കിലും തീർത്തും നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. ഇതോടെയാണ് താരം സെൽറ്റയിലേക് മടങ്ങിയത്. പിന്നീടുള്ള സീസണിൽ 14 ഗോളുകൾ നേടിയ താരം 2016-2017 സീസണിൽ ഇത് 19 ആയി ഉയർത്തി. കഴിഞ്ഞ സീസണിൽ 22 ഗോളുകളാണ് താരം നേടിയത്. ഇതോടെ സ്പാനിഷ് ദേശീയ ടീമിലേക്കും താരത്തിന് തിരിച്ചെത്താനായി.

Advertisement