Site icon Fanport

ബാഴ്സലോണ ഡിഫൻഡർ അറോഹോ പരിക്ക് മാറി തിരികെയെത്തി

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് അറോഹോയുടെ പരിക്ക് മാറി. താരം ടീമിനൊപ്പം കഴിഞ്ഞ ആഴ്ച തന്നെ പരിശീലനം ആരംഭിച്ചിരുന്നു. ഇപ്പോൾ താരത്തിന് മാച്ച് സ്ക്വാഡിൽ എത്താനുള്ള ഫിറ്റ്നെസ് ഉണ്ട് എന്ന് ക്ലബ് ഡോക്ടർമാർ അറിയിച്ചു. നാളെ നടക്കുന്ന ഹുയെസ്കയ്ക്ക് എതിരായ ലീഗ് മത്സരത്തിൽ അറോഹോ കളിക്കും.

അവസാന ഒരു മാസത്തോളമായി അറോഹോ പരിക്ക് കാര പുറത്താണ്. ആങ്കിൾ ഇഞ്ച്വറി ആണ് താരത്തിന് ഏറ്റിരുന്നത്. പികെയുടെ അഭാവത്തിൽ ഈ സീസണിൽ നിറയെ അവസരങ്ങൾ കിട്ടിയ അറോഹോ താൻ ബാഴ്സലോണയുടെ ഭാവി സെന്റർ ബാക്ക് ആണ് എന്ന സൂചനകൾ നൽകിയിരുന്നു. പികെയ്ക്ക് ഒപ്പം അറോഹോ ആകും വരും മത്സരങ്ങളിൽ ബാഴ്സലോണയുടെ സെന്റർ ബാക്ക് കൂട്ടുകെട്ട് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version