ബ്രസീൽ യുവതാരം ആർതർ ഈ ആഴ്ച ബാഴ്സലോണയിൽ എത്തും

ബ്രസീൽ യുവ മിഡ്ഫീൽഡർ ആർതർ മിലോ ഈ ആഴ്ച്സ് ബാഴ്സലോണയിലേക്ക് തിരിക്കും. കഴിഞ്ഞ മാർച്ചിൽ ആർതറുമായി ബാഴ്സലോണ കരാറിൽ എത്തിയിരുന്നു. തന്റെ ക്ലബായ ഗ്രമിയോയുമായി യാത്ര പറഞ്ഞ താരം അടുത്ത ആഴ്ചയോടെ ബാഴ്സലോണയിൽ പരിശീലനം ആരംഭിക്കും. ബാഴ്സയുടെ പ്രീ സീസൺ യാത്രയിലും ആർതർ ചേരും.

21കാരനായ മിഡ്ഫീൽഡർ ബ്രസീലിൽ നിന്നുള്ള ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്. 30മില്യണായിരുന്നു ബാഴ്സലോണ ഗ്രമിയോയുമായി കരാറിൽ എത്തിയത്. ബ്രസീൽ അണ്ടർ 17, അണ്ടർ 20 ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ആർതർ. ആർതറിന്റെ വരവോടെ മൂന്ന് ബ്രസീലിയൻ താരങ്ങളാകും ബാഴ്സയിൽ. പൗളീനോയും കൗട്ടീന്യോയും ഇപ്പോൾ ബാഴ്സാ മിഡ്ഫീൽഡിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version