ആർതുറിനെ എന്ത് ഓഫർ ലഭിച്ചാലും ബാഴ്സലോണ വിൽക്കില്ല

- Advertisement -

ബാഴ്സലോണയുടെ ബ്രസീലിയൻ മധ്യനിര താരം ആർതുർ മെലോയെ ക്ലബിൽ നിലൻൽനിർത്താൻ തന്നെയാണ് ബാഴ്സലോണയുടെ തീരുമാനം. ഏതു വൻ ഓഫർ വന്നാലും ആർതുറിനെ ബാഴ്സലോണ വിട്ടു നൽകില്ല. ബ്രസീലിയൻ യുവതാരത്തിന് ബാഴ്സലോണയിൽ വലിയ ഭാവി ഉണ്ട് എന്നാണ് ബോർഡിന്റെ നിഗമനം. ഈ സീസണിൽ പരിക്ക് കാരണം നിർണായ മത്സരങ്ങൾ ആർതുറിന് നഷ്ടമായിരുന്നു.

അവസാന രണ്ടു വർഷമായി ബാഴ്സലോണക്ക് ഒപ്പം ആർതുറുണ്ട്. ഡിയോങ്ങും ആർതുറും ആകും ഇനിയുള്ള വർഷങ്ങളിൽ ബാഴ്സലോണയുടെ സ്ഥിരം മധ്യനിര കൂട്ടുകെട്ട് എന്നാണ് ബാഴ്സലോണ ആരാധകരും പ്രതീക്ഷിക്കുന്നത്. പരിശീലകനായ സെറ്റിയെനും ആർതുർ മെലോയെ അദ്ദേഹത്തിന്റെ ടീമിലെ നിർണായക ഭാഗമായി കാണുന്നുണ്ട്.

Advertisement