“ബാഴ്സക്ക് ഇനിയേസ്റ്റയുടെ അഭാവം മനസ്സിലാകാത്തത് ആർതർ ഉള്ളത് കൊണ്ട്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതർ മെലോയ്ക്ക് വൻ പ്രശംസ ആണ് ഫുട്ബോൾ ലോകത്ത് നിന്ന് മുഴുവൻ ലഭിക്കുന്നത്. ഇപ്പോൾ മുൻ ചെൽസി താരമായ എസിയനാണ് ഇപ്പോൾ അർതറിനെ പുകഴ്ത്തി എത്തിയിരിക്കുന്നത്. ആർതറിന്റെ മികവ് കൊണ്ട് ഇനിയേസ്റ്റയുടെ അഭാവം ബാഴ്സലോണായിൽ മനസ്സിലാകുന്നില്ല എന്നാണ് എസിയൻ പറഞ്ഞത്. ഇനിയേസ്റ്റ ഇല്ലാത്ത മിഡ്ഫീൽഡ് ഇപ്പോൾ ഭരിക്കുന്ന ആർതർ എന്ന യുവതാരമാണ്‌.

എല്ലാവരും ആർതറിനെ സാവിയുമായാണ് താരതമ്യം ചെയ്യുന്നത്. ആദ്യമായാണ് ഇനിയേസ്റ്റയുമായി ആർതർ താരതമ്യം ചെയ്യപ്പെടുന്നത്. ആർതറ്റ് മുൻ ബാഴ്സലോണ താരം സാവിയെ ഓർമ്മിപ്പിക്കുന്നതായി മെസ്സി മുമ്പ് പറഞ്ഞിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബാഴ്സയിൽ സ്ഥിരം സ്റ്റാർട്ടർ ആയ ആർതർ വിദാലിനെ വരെ ബെഞ്ചിൽ ഇരുത്തിയിരിക്കുകയാണ് .