ആർദ ടുറാന്റെ ബാഴ്സലോണ കരാർ അവസാനിച്ചു

- Advertisement -

തുർക്കിഷ് താരം ആർദ ടുറാന്റെ ബാഴ്സലോണ കരാർ അവസാനം അവസാനിച്ചു. 2015ൽ ബാഴ്സലോണ എത്തിയ താരത്തിന് അത്ര നല്ല കരിയർ ആയിരുന്നില്ല ബാഴ്സലോണയിൽ എത്തിയ ശേഷം ലഭിച്ചത്. ആകെ ബാഴ്സലോണക്ക് വേണ്ടി ടുറാൻ കളിച്ചത് 40ൽ താഴെ മത്സരങ്ങൾ മാത്രമാണ്. അവസാന മൂന്ന് വർഷമായി ബാഴ്സലോണയിൽ നിന്ന് സ്ഥിരമായി ലോണിൽ പോകേണ്ട വിധിയായിരുന്നു ടുറാന്.

ജനുവരിക്ക് ശേഷം ഒരു ഫുട്ബോൾ മത്സരം വരെ താരം കളിച്ചിട്ടുമില്ല. ഇസ്താംബൂൾ ബഷക്ഷെയെറിൽ ലോണിൽ കളിക്കുകയായിരുന്നു ടുറാന്റെ കരാർ താരത്തിന്റെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് തുർക്കിഷ് ക്ലബ് രണ്ട് മാസം മുമ്പ് റദ്ദാക്കിയിരുന്നു. താൻ ബാഴ്സലോണയിൽ നിന്ന് പുറത്താകാൻ കാരണം മുൻ പരിശീലകൻ വാല്വെർദെ ആയിരുന്നെന്ന് നേരത്തെ ടുറാൻ പറഞ്ഞിരുന്നു. ഫ്രീ ഏജന്റായ ടുറാൻ ഇനി എവിടെ കളിക്കും എന്ന് വ്യക്തമല്ല.

Advertisement