Picsart 24 03 11 15 37 24 050

ആർദ ഗൂലറിന്റെ ടാലന്റിൽ ഒരു സംശയവുമില്ല, അവൻ റയലിന്റെ ഭാവിയാണ് എന്ന് ആഞ്ചലോട്ടി

റയൽ മാഡ്രിഡ് യുവതാരം ആർദ ഗുലറിൽ തനിക്കും റയൽ മാഡ്രിഡിനും പൂർണ്ണ വിശ്വാസം ഉണ്ട് എന്ന് ആഞ്ചലോട്ടി. ഇന്നലെ ആർദ ഗുലർ റയൽ മാഡ്രിഡിനായുള്ള തന്റെ ആദ്യ ഗോൾ നേടിയിരുന്നു. ഇതിനു ശേഷം സംസാരിക്കുക ആയിരുന്നു റയൽ മാഡ്രിഡ് കോച്ച്.

“അവൻ ഒരു മികച്ച പ്രതിഭയാണ്. റയൽ മാഡ്രിഡിൽ അദ്ദേഹത്തിന് ഒരു പ്രധാന ഭാവിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്” ആഞ്ചലോട്ടി പറഞ്ഞു.

“അദ്ദേഹം മനോഹരമായ ഒരു ഗോൾ നേടി, റയൽ മാഡ്രിഡിൽ അദ്ദേഹത്തിന് വലിയ ഭാവി ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങൾക്ക് ആ കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും.” ആഞ്ചലോട്ടി പറഞ്ഞു.

ടർക്കിഷ് വമ്പന്മാർ ആയ ഫെനർബാഷെയിൽ നിന്നായിരുന്നു 18 കാരനായ ആർദാ ഗുലെർ റയൽ മാഡ്രിഡിൽ എത്തിയത്. സീസൺ തുടക്കത്തിൽ പരിക്ക് കാരണം താരത്തിന് ഏറെ മത്സരങ്ങൾ നഷ്ടമായിരുന്നു.

Exit mobile version