Site icon Fanport

അൻസു ഫതി മെസ്സിക്ക് ശേഷം ബാഴ്സലോണയെ നയിക്കും എന്ന് എറ്റു

ബാഴ്സലോണയിൽ നിന്ന് മെസ്സി പോയാൽ ക്ലബിനെ മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് അൻസു ഫതിക്ക് ഉണ്ട് എന്ന് മുൻ ബാഴ്സലോണ താരം സാമുവൽ എറ്റു. ഫതി ആണ് ബാഴ്സലോണയുടെ ഭാവി എന്ന് എറ്റു പറയുന്നു. ഈ സീസൺ തുടക്കത്തിൽ മെസ്സി നിറം മങ്ങിയപ്പോൾ അൻസു ഫതി ആയിരുന്നു ബാഴ്സലോണയുടെ താരമായി മാറിയിരുന്നത് എന്ന് എറ്റു ഓർമ്മിപ്പിച്ചു.

ഇപ്പോൾ തന്നെ അൻസു വലിയ കാര്യങ്ങൾ ആണ് ക്ലബിന്റെ ജേഴ്സിയിൽ ചെയ്യുന്നത്. ഇനി ബാഴ്സലോണ ക്ലബ് നന്നായി അൻസുവിനെ നോക്കുക ആണ് വേണ്ടത്. നന്നായി താരത്തെ വളർത്തിക്കൊണ്ടു വന്നാൽ മെസ്സിക്ക് പകരക്കാരനെ തേടേണ്ടി വരില്ല എന്നും എറ്റു പറയുന്നു‌. ഫതി മെസ്സിക്ക് ശേഷം ക്ലബിനെ മുന്നിൽ നിന്നയിക്കും എന്ന് പ്രതീക്ഷിക്കാം എന്നും എറ്റു പറഞ്ഞു.

Exit mobile version