Site icon Fanport

അൻസു ഫതിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നേക്കും എന്ന് റിപ്പോർട്ടുകൾ

അൻസു ഫതി തിരികെ ഫുട്ബോൾ കളത്തിൽ എത്താൻ ഇനി ഒരു മാസം മാത്രം എന്ന് കരുതിയിരുന്ന ബാഴ്സലോണ ആരാധകർക്ക് ആശങ്ക നൽകുന്ന വാർത്തയാണ് വരുന്നത്. താരത്തിന്റെ പരിക്ക് ഭേദമാകുന്നില്ല എന്നും അതിനാൽ ഒരു ശസ്ത്രക്രിയ കൂടെ അൻസുവിന്റെ മുട്ടിൽ നടത്തേണ്ടി വരും എന്നുമാണ് റിപ്പോർട്ടുകൾ. ഇനി ശസ്ത്രക്രിയ നടത്തിയാൽ അൻസുവിന് ഈ സീസൺ പൂർണ്ണമായും നഷ്ടമാകും.

ഇതിനകം തന്നെ അൻസുവിന്റെ മുട്ടിൽ പരിക്ക് മാറാനായി രണ്ട് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ ആണ് ഈ പരിക്ക് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അതേ സമയം തന്നെ ഒരു കൂട്ടർ ഈ വാർത്ത തെറ്റാണെന്നും പറയുന്നു. ക്ലബ് ഇതുവരെ ഈ കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു അൻസു ഫതിക്ക് പരിക്കേറ്റത്. ടീനേജ് താരത്തിന് ഈ സീസൺ ഗംഭീരമായായ് തുടങ്ങാൻ ആയിരുന്നു. ആദ്യ മാസം തന്നെ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റും അൻസു നേടിയിരുന്നു.

Exit mobile version