അൻസു ഫതിക്കും പികെയ്ക്കും പരിക്ക്

എൽ ക്ലാസികോയിൽ ഏറ്റ പരാജയത്തിന് ഒപ്പം ബാഴ്സലോണയുടെ രണ്ട് പ്രധാന താരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ റയൽ മാഡ്രിഡിന് എതിരായ മത്സരത്തിൽ യുവതാരം അൻസു ഫതിക്കും സീനിയർ താരം ജെറാദ് പികെയ്ക്കും ആണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല എന്ന് ക്ലബ് പറഞ്ഞ് എങ്കിലും ഇരുവരും അടുത്ത മത്സരത്തിൽ ഉണ്ടാവാൻ സാധ്യത ഇല്ല. ദീർഘകാലം പരിക്കേറ്റ് പുറത്തായിരുന്ന അൻസു ഫതിക്ക് പരിക്ക് എന്ന വാർത്ത ആരാധകർക്ക് വലിയ ആശങ്ക ആണ് തരുന്നത്. തന്റെ മുട്ടിന് വേദന അനുഭവപ്പെടുന്നതായി ഫതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ ഫതിയുടെ കാര്യത്തിൽ ആശങ്ക വേണ്ട എന്ന് ബാഴ്സലോണ പരിശീലകൻ കോമാൻ പറഞ്ഞു. പികെയ്ക്ക് കാലിനാണ് പരിക്ക്. താരം പരിക്കുമായാണ് എൽ ക്ലാസികോ കളിച്ചത് എന്ന് ക്ലബ് പറഞ്ഞു. ഈ സീസൺ തുടക്കം മുതൽ പികെയെ പരിക്ക് ബുദ്ധിമുട്ടിക്കുന്നുണ്ട്.

Exit mobile version