Site icon Fanport

അൻസു ഫതി എപ്രിലിൽ തിരികെയെത്തും

അൻസു ഫതി തിരികെ ഫുട്ബോൾ കളത്തിൽ എത്താൻ ഇനി ഒരു മാസം മാത്രം. താരത്തിന്റെ പരിക്ക് ഭേദമാകുന്നതിജന്റെ അവസാന ഘട്ടത്തിലാണ് താരം ഉള്ളത്. നേരത്തെ താരത്തിന്റെ മുട്ടിന് വേദന അനുഭവപ്പെടുന്നതിനാൽ തിരിച്ചുവരവ് വൈകാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വരും ആഴ്ചയിൽ തന്ന്ർ പരിശീലനം പുനരാരംഭിക്കാൻ അൻസു ഫതിക്ക് ആകും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ.

സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു അൻസു ഫതിക്ക് പരിക്കേറ്റത്. ടീനേജ് താരത്തിന് ഈ സീസൺ ഗംഭീരമായായ് തുടങ്ങാൻ ആയിരുന്നു. ആദ്യ മാസം തന്നെ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റും അൻസു നേടിയിരുന്നു. അൻസു തിരികെ വന്നാൽ അത് ബാഴ്സലോണയുടെ ലാലിഗ കിരീട പോരാട്ടത്തിന് വലിയ കരുത്താകും.

Exit mobile version