അൻസു ഫതിക്ക് പുതിയ കരാർ നൽകാൻ ഒരുങ്ങി ബാഴ്സലോണ

ഈ സീസണിൽ ബാഴ്സലോണ സീനിയർ ടീമിലേക്ക് എത്തിയ ടീനേജ് താരം അൻസു ഫതിക്ക് ബാഴ്സലോണ പുതിയ കരാർ നൽകും. താരവുമായി ഇതിനായി ചർച്ചകൾ ആരംഭിച്ചു എന്ന് അബിദാൽ വ്യക്തമാക്കി. അൻസുവുമായി പുതിയ കരാർ ഒപ്പുവെക്കൽ ആണ് ബാഴ്സലോണയുടെ മുമ്പിൽ ഇപ്പോൾ ഉള്ള പ്രധാന ലക്ഷ്യമെന്നും അബിദാൽ പറഞ്ഞു.

17കാരനായ താരം ഈ സീസൺ തുടക്കത്തിലാണ് ബാഴ്സലോണ സീനിയർ ടീമിൽ എത്തിയത്. ലാലിഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാഴ്സലോണ താരമായി അൻസു ഫതി മാറിയിരുന്നു. ഇതിനകം ചാമ്പ്യൻസ് ലീഗിൽ അടക്കം 8 മത്സരങ്ങളിൽ ബാഴ്സലോണക്ക് വേണ്ടി അൻസു കളിച്ചു. രണ്ട് ഗോളുകളും നേടി. ഇപ്പോൾ സ്പെയിൻ അണ്ടർ 21 ടീമിനായും അൻസു കളിക്കുന്നുണ്ട്.

Exit mobile version