322 ദിവസങ്ങൾക്ക് ശേഷം അൻസു ഫതി ബാഴ്സലോണ ടീമിൽ

20210925 211920

നീണ്ട കാലമായി ഫുട്ബോൾ കളത്തിന് പുറത്ത് ഇരിക്കുന്ന സ്പാനിഷ് യുവതാരം അൻസു ഫതി ഇന്ന് ബാഴ്സലോണക്ക് വേണ്ടി കളത്തിൽ ഇറങ്ങും. താരം ഇന്ന് നടക്കുന്ന ലെവന്റെക്ക് എതിരായ ലാലിഗ മത്സരത്തിനായുള്ള മാച്ച് സ്ക്വാഡിൽ ഇടം പിടിച്ചു. ഇന്ന് സബ്ബായി 20 മിനുട്ട് താരം കളിക്കും എന്ന് പരിശീലകൻ കോമാൻ പറഞ്ഞു. 322 ദിവസം മുമ്പാണ് അവസാനം അൻസു ബാഴ്സക്കായി കളിച്ചത്‌. താരത്തിന്റെ തിരിച്ചുവരവ് വളരെ കരുതലോടെയാണ് ബാഴ്സലോണ ആസൂത്രണം ചെയ്യുന്നത്.

താരം മൂന്ന് ആഴ്ച ആയി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. അൻസു ഫതിക്ക് പരിക്ക് മാറാനായി മൂന്ന് ശസ്ത്രക്രിയകൾ ആണ് അവസാന ഒരു വർഷത്തിനിടയിൽ നടത്തിയത്. അതുകൊണ്ട് തന്നെ താരത്തിന് കഴിഞ്ഞ ഒരു സീസൺ മുഴവനായി തന്നെ നഷ്ടപ്പെട്ടു. കഴിഞ്ഞ സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു അൻസു ഫതിക്ക് പരിക്കേറ്റത്. അൻസു തിരികെ വരുന്നത് ബാഴ്സലോണയുടെ ലാലിഗ കിരീട പോരാട്ടത്തിന് വലിയ കരുത്താകും. ലയണൽ മെസ്സിയുടെ അഭാവം ക്ലബിനെ വലിയ ദുരിതത്തിൽ ആക്കിയിരിക്കുകയാണ് ഇപ്പോൾ.

Previous articleറയൽ മാഡ്രിഡിനെ പിടിച്ച് കെട്ടി വിയ്യ റയൽ
Next articleലിവർപൂളിനൊപ്പം ചരിത്രമെഴുതി മൊ സലാ