Site icon Fanport

അൻസു ഫതി ഇനി ഫസ്റ്റ് ടീം അംഗം, റിലീസ് ക്ലോസ് 400 മില്യണാകും

ഈ സീസണിൽ ബാഴ്സലോണ സീനിയർ ടീമിൽ സജീവമായിരുന്നു എങ്കിലും ഇനി അൻസു ഫതി ഔദ്യോഗികമായി ബാഴ്സലോണ ഫറ്റ്സ് ടീം അംഗമാകും. ഇത്രകാലവും ബാഴ്സലോണ ബി ടീമിലെ അംഗം എന്ന കരാറിൽ ആയിരുന്നു അൻസു ഫതി ഉണ്ടായിരുന്നത്. ഈ സീസണിൽ ഗംഭീര പ്രകടനം കണക്കിലെടുത്ത് താരത്തിന് വലിയ കരാർ നൽകാൻ ബാഴ്സലോണ ഒരുങ്ങുകയാണ്. 2024വരെ താരത്തെ ക്ലബിൽ നിലനിർത്തുന്നതാകും പുതിയ കരാർ.

ഇപ്പോൾ 100 മില്യണാണ് അൻസുവിന്റെ റിലീസ് ക്ലോസ്. അത് 400 മില്യണായി ബാഴ്സലോണ ഉയർത്തും. 17കാരനായ താരം ഈ സീസൺ തുടക്കത്തിലാണ് ബാഴ്സലോണ സീനിയർ ടീമിൽ എത്തിയത്. ലാലിഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാഴ്സലോണ താരമായി അൻസു ഫതി സീസൺ തുടക്കത്തിൽ മാറിയിരുന്നു. അൻസുവിനെ ഇംഗ്ലീഷ് ക്ലബുകൾ അടക്കം നോട്ടമിടുന്ന സാഹചര്യത്തിലാണ് താരത്തിന് പുതിയ കരാർ നൽകുന്നത്.

Exit mobile version