വീണ്ടും സമനില, അത്ലെറ്റിക്കോ മാഡ്രിഡിന്റെ കിരീടസ്വപ്നങ്ങൾക്ക് മങ്ങൽ

തുടർച്ചയായ സമനിലകൾ ഡീഗോ സിമിയോണിയുടെ ടീമിനെ വലക്കുന്ന കാഴ്ച്ചയാണ് ലാ ലീഗയിൽ വീണ്ടും കണ്ടത്. വലിയ കരുത്തരല്ലാത്ത ആൽവസ് പ്രതിരോധം ഭേദിക്കാനാതെ ഗോൾ രഹിത സമനിലയാണ് അത്ലെറ്റിക്കോ ഇന്നലെ വഴങ്ങിയത്. മത്സരത്തിനുടനീളം ആൽവസ് അത്ലെറ്റിക്കോയേക്കാൾ മുന്നിട്ട് തന്നെ നിന്നു. ഇതോടെ ഒന്നാമതുള്ള റയലിനേക്കാൾ രണ്ട് മത്സരങ്ങൾ അധികം കളിച്ചിട്ടും 7 പോയിൻ്റ് പിറകിലുള്ള അത്ലെറ്റിക്കോയുടെ കിരീട സാധ്യതകൾ ഏതാണ്ട് അവസാനിച്ചു എന്ന് തന്നെ പറയാം.

ലീഗിൽ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ദുർബലരായ ഗ്രനാഡക്കെതിരെ കരുത്തരായ വിയ്യ റയൽ 2-0 ത്തിനു ജയം കണ്ടു. ലീഗിൽ ആദ്യ 6 ലക്ഷ്യം വക്കുന്ന വിയ്യ റയലിന് ഈ ജയം നിർണ്ണായകമാണ്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അതേ സ്കോറിന് തന്നെയാണ് സെൽറ്റ വിഗോ ലെഗനസീനേയും മറികടന്നത്. സീസണിൽ മികച്ച ഫോം തുടരുന്ന ഐബർ 3-1 നു ഡെപ്പാർട്ടീവോയെ മറികടന്നപ്പോൾ ഒസാഷുന മലാഗ മത്സരം 1-1 ന്റെ സമനിലയിലും പിരിഞ്ഞു.

Previous articleബുണ്ടസ് ലീഗയിൽ ബയേൺ, ലെപ്സിഗ് മുന്നോട്ട്
Next articleജയം കണ്ട് ഇൻ്റർ, സീരി എയിൽ പ്രമുഖർ ഇറങ്ങുന്നു.