ആഞ്ചലോട്ടിയെ പരിശീലകനായി എത്തിക്കാനുള്ള ചർച്ചകൾ റയൽ മാഡ്രിഡ് ആരംഭിച്ചു

20210601 164200
Credit: Twitter

സിദാൻ ക്ലബ് വിട്ട് ഒഴിവിലേക്ക് പുതിയ പരിശീലകനെ എത്തിക്കാനുള്ള റയൽ മാഡ്രിഡിന്റെ ചർച്ച ഇപ്പോൾ ആഞ്ചലോട്ടിയിൽ എത്തിയിരിക്കുകയാണ്. എവർട്ടന്റെ പരിശീലകനായ ആഞ്ചലോട്ടിയുമായി റയൽ മാഡ്രിഡ് ചർച്ചകൾ നടത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എവർട്ടണിൽ ആഞ്ചലോട്ടിക്ക് കരാർ ഉള്ളത് കൊണ്ട് തന്നെ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. എവർട്ടണ് വലിയ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ റയൽ മാഡ്രിഡിന് ആഞ്ചലോട്ടിയെ സ്വന്തമാക്കാൻ ആവുകയുള്ളൂ.

മുമ്പ് റയൽ മാഡ്രിഡ് പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ആഞ്ചലോട്ടി. റയൽ മാഡ്രിഡിനെ 88 മത്സരങ്ങളിൽ പരിശീലിപ്പിച്ച ആഞ്ചലോട്ടി ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം നാലു കിരീടങ്ങൾ റയൽ മാഡ്രിഡിന് നേടിക്കൊടുത്തിരുന്നു‌. ലോകത്തെ വലിയ ക്ലബുകളിൽ ഒക്കെ പരിശീലിപ്പിച്ച് പരിചയമുള്ള ആഞ്ചലോട്ടി റയൽ മാഡ്രിഡ് ആരാധകർക്കും പ്രിയപ്പെട്ട പരിശീലകനാണ്. സിദാൻ ആഞ്ചലോട്ടിയുടെ കീഴിൽ ആയിരുന്നു റയൽ മാഡ്രിഡിൽ ആദ്യം സഹപരിശീലകനായി പ്രവർത്തിച്ചിരുന്നത്. ഇന്ന് ആ സിദാന് പകരക്കാരനായാണ് ആഞ്ചലോട്ടി എത്തുന്നത്.

Previous articleജിറൂഡിനെ തേടി എ സി മിലാൻ
Next articleഡ്യൂക്ക് ബോളിൽ തനിക്ക് വലിയ പരിചയം ഇല്ല – ട്രെന്റ് ബോൾട്ട്