“ആൽവെസിനെ കൊണ്ടുവരാൻ ആയി എങ്കിൽ മെസ്സിയെയും ഇനിയേസ്റ്റയെയും തിരികെയെത്തിക്കാനും ബാഴ്സക്ക് ആകും”

ഡാനി ആൽവെസിനെ ബാഴ്സലോണയിലേക്ക് തിരികെയെത്തിയ ബാഴ്സലോണ പ്രസിഡന്റ് ലപോർട താൻ മെസ്സിയുടെയും ഇനിയേസ്റ്റയുടെയും തിരിച്ചുവരവ് ഇതുപോലെ ഉണ്ടാകില്ല എന്ന് പറയില്ല എന്ന് പറഞ്ഞു. ആൽവെസിനെ കൊണ്ടുവരാൻ ആയി എങ്കിൽ മെസ്സിയെയും ഇനിയേസ്റ്റയെയും തിരികെയെത്തിക്കാനും ബാഴ്സക്ക് ആകും എന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും മറ്റൊരു ക്ലബിൽ പ്രൊഫഷണൽ ആയി കളിക്കുന്ന താരങ്ങൾ ആണ്. അതുകൊണ്ട് എന്തും സംഭവിക്കാം എന്നും ലപോർട പറഞ്ഞു.

ലയണൽ മെസ്സി കഴിഞ്ഞ സീസണിലാണ് പി എസ് ജിയിൽ എത്തിയത്. ഇനിയേസ്റ്റ ഇപ്പോൾ ജപ്പാനിലും കളിക്കുന്നു. സാവിയുടെ കീഴിൽ ഇവർ രണ്ടുപേരും കൂടെ എത്തുക ആണെങ്കിൽ അത് ഫുട്ബോൾ ആരാധകർക്ക് ആകെ സന്തോഷം നൽകുന്ന കാര്യമാകും. അത്തരമൊരു കാര്യത്തിന് ഇപ്പോഴും സാധ്യത ഉണ്ട് എന്ന് ബാഴ്സലോണ പ്രസിഡന്റ് പറയുന്നു.

Exit mobile version