Site icon Fanport

അലോൺസോ ബാഴ്സലോണ വിടും

ബാഴ്സലോണ ഡിഫൻഡർ മാർക്കസ് അലോൺസോ ക്ലബ് വിടും. താരം ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2024 ജൂൺ 30 വരെ ആണ് താരത്തിന് ബാഴ്സലോണയിൽ കരാർ ഉള്ളത്. കരാർ പുതുക്കേണ്ട എന്നാണ് ബാഴ്സലോണയുടെ തീരുമാനം. താരവും ബാഴ്സലോണ വിടാൻ ഒരുങ്ങുകയാണ്‌. അലോൻസോ കഴിഞ്ഞ സീസണിൽ ആയിരുന്നു ബാഴ്സയിൽ എത്തിയത്.

അലോൺസോ 23 01 28 00 04 27 796

ബാഴ്സക്കായി 28 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയ മുൻ ചെൽസി താരം സ്പാനിഷ് സൂപ്പർ കപ്പും ലാലിഗയും ബാഴ്സയലോണക്ക് ഒപ്പം നേടി. ചെൽസിക്ക് ഒപ്പം ആറ് വർഷത്തോളം ഉണ്ടായിരുന്ന താരമാണ് അലോൺസോ. റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്‌. ബാഴ്സ വിട്ടാലും യൂറോപ്പിൽ തുടരാൻ ആകും താരം ആഗ്രഹിക്കുന്നത്.

Exit mobile version