അൽകാസറിന് പരിക്ക്, എൽ ക്ലാസിക്കോ നഷ്ട്ടമാവും

- Advertisement -

ബാഴ്സലോണ ഫോർവേഡ് പാക്കോ അൽകാസറിന് പരിക്ക്. പേശിക്ക് പരിക്ക് പറ്റിയ താരത്തിന് 3 ആഴ്ച്ചയെങ്കിലും നഷ്ട്ടമാവും. ഇതോടെ 23 ആം തിയതി സാന്റിയാഗോ ബെർണാബുവിൽ നടക്കുന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ താരം ഉണ്ടാവില്ല എന്ന് ഉറപ്പായി. ഇന്നലെ നടന്ന ല ലിഗ മത്സരത്തിനിടയിൽ പരിക്കേറ്റ താരം 23 ആം മിനുട്ടിൽ പിൻവാങ്ങിയിരുന്നു.

2016 ഇൽ വലൻസിയയിൽ നിന്നാണ് താരം ബാഴ്സയിൽ എത്തുന്നത്. ബാഴ്സയുടെ ആദ്യ ഇലവനിൽ അധികം അവസരങ്ങൾ ലഭിക്കാറിലെങ്കിലും പലപ്പോഴും മികച്ചൊരു സ്കോഡ് പ്ലെയർ ആണ് അൽകാസർ എന്ന് തെളിയിച്ചിരുന്നു. നെയ്മറിന്റെ ട്രാൻസ്‌ഫറും ദമ്പലയുടെ പരിക്കും കൂടുതൽ അവസരങ്ങൾ തുറന്ന് വന്നതിനിടെയാണ് താരത്തിനെ പരിക്ക് പിടികൂടിയിരിക്കുന്നത്. പകരക്കാരുടെ നിരയിൽ നിന്നിറങ്ങി മികച്ച പ്രകടനം നടത്താറുള്ള താരം തിരക്കേറിയ വർഷാവസാനം കളിക്കാൻ ഉണ്ടാവില്ല എന്നത് ബാഴ്സ പരിശീലകൻ വാൽവേർഡക്ക് തലവേദനയാവും. എങ്കിലും ദമ്പലെ പരിക്ക് മാറി പുതു വർഷത്തിൽ എത്തുന്നതോടെ ബാഴ്സ ആക്രമണ നിരയിൽ കൂടുതൽ പേരുണ്ടാകും. എൽ ക്ലാസിക്കോയിൽ ദമ്പലെയും ഉണ്ടാവില്ല എന്ന് ഉറപ്പായിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement