2024വരെ ജോർദി ആൽബ ബാഴ്സലോണയിൽ, 500 മില്യൺ റിലീസ് ക്ലോസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്ക് ജോർദി ആൽബ ബാഴ്സലോണയുമായുള്ള തന്റെ കരാർ പുതുക്കി. 2024വരെ നീണ്ടു നിൽക്കുന്ന കരാർ ആണ് ആൽബ ഒപ്പുവെച്ചിരിക്കുന്നത്. 500മില്യൺ എന്ന വൻ റിലീസ് ക്ലോസും ആൽബയുടെ കരാറിനൊപ്പം ഉണ്ട്‌. 2012ൽ വലൻസിയയിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ ആൽബ ഇപ്പോൾ ലോകത്തെ മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒന്നാണ്.

ഇതുവരെ ബാഴ്സലോണയ്ക്കായി 282 മത്സരങ്ങൾ ആൽബ കളിച്ചിട്ടുണ്ട്. 14 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്സലോണക്ക് ഒപ്പം 14 കിരീടങ്ങൾ ഇതുവരെ ആൽബ നേടി. ഇതിൽ നാലു ലാലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും പെടുന്നു. ആൽബയും മെസ്സിയുമായുള്ള ലിങ്ക് അപ്പ് പ്ലേ ബാഴ്സലോണയുടെ പ്രധാന ശക്തിയാണ്. 20 മെസ്സി ഗോളുകൾക്ക് ആൽബ അസിസ്റ്റ് നൽകിയിട്ടുണ്ട്.